ദുബായ്: ദുബായില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ വരുന്നു. ഒരു മാസം വരെ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
ഡ്രൈവിംഗിനിടെ ഫോണുപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 200 ദിര്‍ഹമാണ് പിഴ. ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും. എന്നാല്‍ ഇനി ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളുമാണ് ലഭിക്കുക. സെല്‍ഫി എടുക്കുന്നവര്‍ക്കും നെറ്റ് സര്‍ഫ് ചെയ്യുന്നവരും ചാറ്റ് ചെയ്യുന്നവര്‍ക്കും ഇതേ ശിക്ഷ തന്നെയാണ് ലഭിക്കുക. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് അപകടങ്ങളുടെ കാരണമെന്ന് ദുബായ് ട്രാഫിക് പോലീസ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സൈഫ് അല്‍ മസ്‌റൂയി വ്യക്തമാക്കി.
സിഗ്നലില്‍ കാത്തിരിക്കുകയാണെങ്കില്‍പ്പോലും വാഹനമോടിക്കുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും അതും നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 49,643 പേരാണ് വാഹനമോടിക്കുമ്പോള്‍ ഫോണുപയോഗിച്ച് കഴിഞ്ഞ വര്‍ഷം പിടിയിലായത്.
Post Your Comments