റിയാദ്: സൗദി അതിര്‍ത്തിയില്‍ അടിവസ്ത്രത്തില്‍ മദ്യം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതിന് യുവാവ് പിടിയില്‍. 14 മദ്യക്കുപ്പികളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. മദ്യക്കുപ്പികളുമായി സൗദിയിലേക്ക് കടക്കാനായിരുന്നു യുവാവിന്റെ ശ്രമം.
ബഹറിന്‍-സൗദി അതിര്‍ത്തി വഴി മദ്യം കടത്തുകയായിരുന്നു യുവാവിന്റെ ഉദ്ദേശം. ഞൊണ്ടി നടന്നുവരികയായിരുന്ന ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് അധികൃതര്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. സൗദി പ്രസ് ഏജന്‍സിയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം ബീര്‍ കാനുകള്‍ക്ക് മുകളില്‍ പെപ്‌സിയുടെ ലേബല്‍ ഒട്ടിച്ച് കടത്താനുള്ള ശ്രമവും നടന്നിരുന്നു.
جمرك جسر الملك فهد يُحبط محاولة تهريب كمية من الخمور مخبأة أسفل الثوب الذي يرتديه المهرب https://t.co/9clje1YiRM pic.twitter.com/D0XDKbMTnm
— الجمارك السعودية (@KsaCustoms) January 24, 2016
Post Your Comments