ബംഗളൂരു: എന്‍ഐഎ കോടതി വിചാരണ ഏകീകരിക്കണമെന്ന മദനിയുടെ ആവശ്യം തള്ളി. കോടതി വ്യക്തമാക്കിയത് വിചാരണ 60 ശതമാനം പൂര്‍ത്തിയായതിനാല്‍ കേസുകള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്നാണ്. കേസുകള്‍ ഏകീകരിച്ച് പുതിയ കേസായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിസ്താരം പൂര്‍ത്തിയാക്കിയ സാക്ഷികളെ വീണ്ടും വിസ്തരിക്കണം. കോടതി വിചാരണ രണ്ടു വര്‍ഷം വരെ ഇനിയും വൈകുന്നതിനു ഇടയാക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം അംഗീകരിയ്ക്കുകയായിരുന്നു.
കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് രാജിവച്ച പ്രോസിക്യൂട്ടര്‍ക്കു പകരം പുതിയ പ്രോസിക്യൂട്ടറെ നിയമിച്ച് നിലവിലെ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ വിചാരണ ഒരു വര്‍ഷം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാനാവുമെന്നാണ്. മദനിക്കെതിരെ ഒമ്പതു കേസുകളാണ് ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. കോടതി തള്ളിയത് ഈ കേസുകളെല്ലാം ഒന്നിച്ചു വിചാരണ ചെയ്യണമെന്ന ആവശ്യമാണ്.
Post Your Comments