കോട്ടയം: കോട്ടയത്തെത്തുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അവസരം ലഭിച്ചാല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കെ.എം.മാണി. ഫെബ്രുവരി നാലിനാണ് അമിത് ഷാ കോട്ടയത്തെത്തുന്നത്. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏറെ രാഷ്ട്രീയമാനമാണ് ഈ പ്രസ്താവനയ്ക്ക് ഏവരും കല്‍പ്പിച്ചിരിക്കുന്നത്.
ബാര്‍ കേസില്‍ കെ.ബാബുവിന്റെ രാജി സ്വീകരിക്കാത്തത് കേകരളാ കോണ്‍ഗ്രസില്‍ നീരസത്തിനിടയാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മനസാക്ഷിക്കനുസരിച്ചായിരുന്നു രാജി എന്ന മാണിയുടെ പ്രതികരണം വന്നതോടെ ഇക്കാര്യം നാളത്തെ യുഡിഎഫ് കക്ഷി യോഗത്തിലും ചര്‍ച്ചയായേക്കും. ഇതിനിടയിാണ് ബി.ജെ.പി അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയേക്കുറിച്ചുള്ള കെ.എം.മാണിയുടെ പ്രസ്താവന വന്നിരിക്കുന്നത്.
Post Your Comments