India

തടവുകാര്‍ക്കായി ജയില്‍ അധികൃതരുടെ വക ഐറ്റം ഡാന്‍സ്

വിജയപുര: കര്‍ണ്ണാടകയിലെ വിജയപുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ജയിലധികൃതരുടെ വക ഐറ്റം ഡാന്‍സും. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായാണിത് സംഘടിപ്പിച്ചത്. തടവുകാരുടെ നല്ല നടപ്പിനു വേണ്ടിയാണത്രെ ഇങ്ങനെ ചെയ്തത്. സംഭവം വിവാദമായിരിക്കുകയാണ്.

തടവുകാരെ സന്തോഷിപ്പിക്കാനായി മുംബൈയില്‍ നിന്ന് രണ്ട് ഡാന്‍സുകാരികളെയാണ് ഇറക്കുമതി ചെയ്തത്. ഡാന്‍സ് കണ്ട് ചില തടവുപുള്ളികള്‍ പണമെറിയുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.ബി പാട്ടീല്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. 38 തടവുപുള്ളികളെ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് മോചിപ്പിക്കുകയും ചെയ്തു.

എന്തായാലും ഐറ്റം നമ്പര്‍ കഴിഞ്ഞപ്പോഴേക്കും വീട്ടിലിരിക്കാനുള്ള സസ്‌പെന്‍ഷന്‍ ഉത്തരവും സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയില്‍ നിന്നും ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button