ദോഹ: ഭൂമിക്ക് കുറുകെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്ര നടത്താന്‍ തയ്യാറെടുക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ദോഹയില്‍ നിന്നും ന്യൂസിലന്‍ഡിലെ ഓക്‌ലാന്‍ഡിലേക്കാണ് ഈ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.
18 മണിക്കൂറും 34 മിനിറ്റുമാണ് ഈ വിമാനം നിര്‍ത്താതെ പറക്കുക. ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ആകാശപാതയിലൂടെയാണ് ഈ യാത്രയെങ്കില്‍ കേരളത്തിന് മുകളിലൂടെ പറന്ന് ശ്രീലങ്കയും പിന്നിട്ട് ഓസ്‌ട്രേലിയയുടെ മധ്യത്തിലൂടെയാവും വിമാനം പറക്കുക. ബോയിംഗ് 777 എല്‍.ആര്‍ വിമാനമായിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്. 259 പേര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാം.
ഡാലസില്‍ നിന്നും സിഡ്‌നിയിലേക്കുള്ള 16 മണിക്കൂറും 55 മിനിറ്റും വരുന്ന യാത്രയാണ് നിലവില്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്ര. ചിലിയിലെ സാന്‍ഡിയാഗോയിലേക്കും ഓക്‌ലാന്‍ഡിലേക്കും വിമാന സര്‍വ്വീസ് തുടങ്ങുന്നതായി ഈയിടെ ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments