പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോൾഡ് മാഞ്ചസിന്റെ പഠനം അനുസരിച്ച് പ്രവാസികളുടെ അവസ്ഥ പരുങ്ങലിൽ ആണെന്ന് സൂചനകൾ. ക്രൂഡ് ഓയിലിന്റെ വില കുറവ് വാൻ പ്രശ്നമായി പരിഗനിയ്ക്കപ്പെടുകയാണ്. ഇതോടെ നിരവധി പ്രവാസികൾ ജോലി നഷ്ടപ്പെട്ടു തിരികെ നാട്ടിലേയ്ക്ക് എത്തേണ്ടി വരുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ആഗോളവിപണിയിലെ എണ്ണ വില അനുനിമിഷം കുറഞ്ഞു കൊണ്ടിരിയ്ക്കുന്ന സ്ഥിതിയാണു ഇപ്പോഴുള്ളത്.. സൗദി അറേബിയയിൽ നിന്നാണ് ഇപ്പോൾ ഇന്ത്യ ഏറ്റവുമധികം എന്ന ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇത്രയും നാൾ എണ്ണ കയറ്റുമതിയിൽ ഉപരോധം ഉണ്ടായിരുന്ന ഇറാൻ ഇപ്പോൾ ഉപരോധം നീങ്ങി പരമാവധി ശക്തിയോട് കച്ചവടം പൊലിപ്പിക്കാനുള്ള വിപണികൾ തേടുകയാണ്. പ്രതിദിനം 30 ലക്ഷം ബാരൽ കയറ്റുമതി ചെയ്തുകൊണ്ടിരുന്ന ഒരു സമയം ഇറാന് ഉണ്ടായിരുന്നു, അത് പിന്നീട് പത്തു ലക്ഷം വരെ താഴ്ന്നത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ ഗുരുതരമായി സ്വാധീനിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പഴയ കച്ചവട കൂട്ട് കെട്ടുകൾ പുനസ്ഥാപിക്കാനുള്ള നീക്കവും ഇറാൻ നടത്തുന്നുണ്ട്. ഇന്ത്യ അടക്കമുള്ള മേഖലകൾ തന്നെയാണ് ഇറാൻ നോട്ടമിടുന്നത് എന്നത് വ്യക്തം.
ഇറാൻ വ്യാപാര രംഗത്ത് തിരികെ വരുന്നത് കൊണ്ട് പ്രവാസികൾക്ക് എന്ത് സംഭവിക്കുമെന്നതാണ് ചോദ്യമെങ്കിൽ, വ്യാപാര രംഗത്തുള്ള കിടമത്സരം തന്നെയാണ് പ്രശ്നമാകുന്നത്. പ്രവാസികളുടെ നല്ലൊരു ശതമാനവും ജോലി ചെയ്യുന്നത് സൗദി പോലെയുള്ള ഗൾഫ് രാജ്യങ്ങളിലാണ്. വ്യാപാരം മത്സരങ്ങൾക്ക് ഇടയാകുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ആഗോള വിപണിയിലെ വില തകർച്ച കൂടി പ്രതിഫലിയ്ക്കുമ്പോൾ സൗദി പോലെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത ചോദ്യം ചെയ്യപ്പെടും.
ഇറാൻ കൂടി വിപണിയിൽ എത്തുന്നതോടെ എന്നാ വില വീണ്ടും ഇടിയാൻ തന്നെയാണ് സാധ്യതകൾ കാണുന്നത്. ഇത് ഒരർത്ഥത്തിൽ ഉപഭോക്തൃ രാജ്യമായ ഇന്ത്യയ്ക്ക് ഇറക്കുമതി യിൽ സന്തോഷകരമായ വാർത്തയാനെങ്കിലും സാമ്പത്തിക മാന്ദ്യം മുന്കൂട്ടി കണ്ടാല പ്രവാസികൾക്ക് അത്ര സന്തോഷം ഉണ്ടാക്കുന്ന കാര്യമല്ല. പുതിയ നികുതികൾ ഏർപ്പെടുത്തിയും ,ചെലവ് കുറച്ചും, പുതിയ പദ്ധതികൾ ഒഴിവാക്കിയും ,നടപ്പുപദ്ധതികളില് അടിയന്തര സ്വഭാവമുളളതു മാത്രം തുടർന്നു കൊണ്ടു പോകുകയും ചെയ്ത് ഇത്തരം പ്രതിസന്ധികൾ പരിഹരിയ്ക്കാൻ തയ്യാരെടുക്ക്മ്പോൾ പലപ്പോഴും കൂട്ട പിരിച്ചുവിടൽ എന്നാ ഭീഷണിയും നിലനില്ക്കുന്നു എന്നതാണ് സത്യം. പല തവണ ഇത്തരം യാഥാർത്ഥ്യം പ്രവാസികൾ മുഖാമുഖം നിന്ന് നേരിട്ടവരുമാണ് . പ്രവാസികളാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് നിലവിൽ തൊഴിൽ അവസരങ്ങൾ തീരെ ബുദ്ധിമുട്ടിലാണ് എന്നുള്ളതാണ് കുറെ നാളുകളായി നേരിടുന്ന ദുരവസ്ഥ. എന്നാൽ എണ്ണ വില ഇടിയാൽ ഇപ്രകാരം തുടർന്ന് പോവുകയാണെങ്കിൽ ഇപ്പോൾ ജോലി ചെയ്യുന്നവരുടെ അവസ്ഥയും നന്നായി തുടർന്ന് പോകുമോ എന്നാ കാര്യം മറന്നു കൂടാ. ഒരു തരത്തില സന്തോഷിക്കാനുള്ള വക നൽകുമ്പോൾ മറു വശത്തിലൂടെ അത് ദുരിതതിലെയ്ക്കും തള്ളി വിടുന്നുണ്ട്. ഇന്ത്യയുടെ മറ്റു ഭാഗത്തെ അപേക്ഷിച്ച് കേരളീയരാണ് കൂടുതൽ പ്രവാസികളായി ജോലി ചെയ്യുന്നത് എന്നതിനാൽ ഒരുപക്ഷെ ഉണ്ടായേക്കാവുന്ന കൂട്ട പിരിച്ചു വിടൽ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ പോലും ഉലച്ചേക്കാനും കാരണമായേക്കാം. എന്ത് തന്നെ ആയാലും അരുതാത്തത് ഉണ്ടാകാതെ ഇരിക്കാൻ ആഗ്രഹിക്കാം.
Post Your Comments