മസ്‌കത്ത്: ബസപകടത്തില്‍ ഒമാനിലെ നിസ്വയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച മലയാളികള്‍ നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമാസ്, കോട്ടയം സ്വദേശി സജാദിന്റെ മകള്‍ റൂയ എന്നിവരാണ്. മരിച്ച മറ്റ് രണ്ടുപേര്‍ ബസ് ജീവനക്കാരായ ഒമാന്‍ സ്വദേശികളാണ്. അപകടത്തില്‍ പെട്ടത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസാണ്.
ബഹ്ലയിലേക്ക് പോയ ബസില്‍ മീന്‍ കൊണ്ടുപോയ ട്രക്കിടിയ്ക്കുകയായിരുന്നു. നിസ്വ ആശുപത്രിയില്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. റൂയയുടെ മൃതദേഹം നിസ്വ ആശുപത്രിയിലും മുഹമ്മദ് ഷമാസിന്റെ മൃതദേഹം ബഹ്ല ആശുപത്രിയിലും സൂക്ഷിച്ചിരിയ്ക്കുകയാണ്.
Post Your Comments