Gulf

മലയാളി യുവതിയെയും കാമുകനെയും ഭര്‍ത്താവ് കിടപ്പറയില്‍ നിന്നും പിടികൂടി

കുവൈത്ത്‌സിറ്റി: സാല്‍മിയയില്‍ കിടപ്പറയില്‍ നിന്നും പ്രവാസിയുടെ ഭാര്യയായ ഇന്ത്യക്കാരിയെയും കാമുകനായ ബംഗ്ലാദേശി യുവാവിനെയും ഭര്‍ത്താവ് പിടികൂടി. തെളിവിനായി അയല്‍വാസിയെ ഈ രംഗം വിളിച്ചു കാണിയ്ക്കുകയും ചെയ്തു. വസ്ത്രരഹിതരായ ഇരുവരെയും പോലീസെത്തി ബെഡ്ഷീറ്റ് പുതപ്പിച്ച് സ്റ്റേഷനിലെത്തിച്ചു. കുവൈറ്റിലെ നിയമപ്രകാരം അവിഹിത വേഴ്ച്ച ഗുരുതര കുറ്റമായതിനാല്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വടക്കന്‍ കേരളത്തില്‍ നിന്നുള്ള ആളാണ് കുവൈത്തിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ്. ഭാര്യയുമൊത്ത് കഴിഞ്ഞ അഞ്ച് വര്‍മായി ഇയാള്‍ സാല്‍മിയയിലാണ് താമസം. സാധാരണ രാത്രി എട്ടു മണിയ്ക്കാണ് ജോലി കഴിഞ്ഞ് ഇയാള്‍ വീട്ടിലെത്താറുള്ളത്. എന്നാല്‍ ഓഫീസ് ആവശ്യത്തിനായി അന്നേ ദിവസം താന്‍ താമസിയ്ക്കുന്ന ഫ്‌ളാറ്റിനടുത്തുള്ള പ്രമുഖ ബാങ്കിലേയ്ക്ക് വന്ന കൂട്ടത്തില്‍ അവിചാരിതമായി ഫ്‌ളാറ്റിലേയ്ക്ക് കയറിയപ്പോഴാണ് സംഭവമറിയുന്നത്. സമീപ ഫ്‌ളാറ്റിലെ ജീവനക്കാരന്‍ ഭര്‍ത്താവില്ലാത്ത സമയം നിരവധി തവണ കാമുകന്‍ ഫ്‌ളാറ്റില്‍ വരാറുണ്ടെന്നു മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button