ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജി വച്ചു. കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് കോവൂര്‍ കുഞ്ഞുമോന്‍. രാജികത്ത് സ്പീക്കര്‍ക്ക് കൈമാറി. ആത്മാഭിമനാമുള്ള ഒരാളു പോലും യുഡിഎഫില്‍ തുടരില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച സംവിധാനമായി യുഡിഎഫ് മാറിയെന്ന് കോവൂര്‍ കുഞ്ഞുമോന്‍ കുഞ്ഞുമോന്‍ പറഞ്ഞു.
കശുവണ്ടി മേഖലയെ യുഡിഎഫ് തകര്‍ത്തുവെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ആരോപിച്ചു. യഥാര്‍ത്ഥ ആര്‍എസ്പി രൂപീകരിക്കാന്‍ പോവുകയാണെന്നും കൂടുതല്‍ നേതാക്കളും അണികളും വരും ദിവസങ്ങളില്‍ തന്നോടൊപ്പം വരുമെന്നും കോവൂര്‍ കുഞ്ഞൂമോന്‍ പറഞ്ഞു. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ തിരുത്താന്‍ ആര്‍എസ്പി തയ്യാറാകുന്നില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.
Post Your Comments