ന്യൂ ഡല്‍ഹി:ഇനി മുതല്‍ ജന്‍ ഔഷധി സ്‌റ്റോറുകളിലൂടെ 439 ജീവന്‍ രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ജന്‍ ഔഷധി സ്‌കീം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. അതോടൊപ്പം സ്‌റ്റെന്റ് പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നാല്‍പ്പത് മുതല്‍ അമ്പത് ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.സ്‌റ്റെന്റ് പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ നാൽപ്പത് മുതൽ അന്പത് ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.fക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ അമിതമായ വിലയില്‍ സര്‍ക്കാര്‍ ബോധവാന്മാരാണെന്നും ഈ സ്‌കീം വഴിയായി വിലക്കുറവില്‍ ജനങ്ങള്‍ക്ക് മരുന്ന് എത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത് . പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ടെന്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
300 ഓളം ജന്‍ ഔഷധി സ്‌റ്റോറുകള്‍ ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിനും തീരുമാനമായി. ഇവയിലൂടെ 45 മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് 121 ജന്‍ ഔഷധി സ്‌റ്റോറുകള്‍ ഉണ്ട്. 2017 ഓടെ സ്‌റ്റോറുകളുടെ എണ്ണം 3,000 ത്തിലേക്ക് ഉയര്‍ത്തും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.ജൻ ഔഷധി സ്‌റ്റോറുകൾ വിപുലപ്പെടുത്തുന്നതു വഴിയായി കന്പനികളിൽ നിന്ന് മരുന്നുകൾ നേരിട്ട് ഇവയിലെത്തിച്ച് കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് നൽകാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 2008-09 കാലഘട്ടത്തിൽ യു.പി.എ സർക്കാര്‍ ജൻ ഔഷധി സ്‌കീം അവതരിപ്പിച്ചെങ്കിലും പദ്ധതി വിജയകരമായില്ല.
Post Your Comments