NewsIndia

ഇന്ത്യയില്‍ അഴിമതി കുറഞ്ഞുവരുന്നതായി പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആഗോള അഴിമതി സൂചികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. ട്രാന്‍സ്പരന്‍സ് ഇന്റര്‍നാഷണല്‍ പുറത്തുവിട്ട 2015-ലെ പട്ടികയനുസരിച്ച് ഇന്ത്യയില്‍ അഴിമതി കുറഞ്ഞുവരുന്നതായാണ് കാണിച്ചിരിക്കുന്നത്. പട്ടികയില്‍ ഇന്ത്യക്ക് 76-ാം സ്ഥാനമാണുള്ളത്. 167 രാജ്യങ്ങളുള്ള പട്ടികയില്‍ 2014-ല്‍ 85-ഉം തൊട്ട് മുന്‍വര്‍ഷം 94-ഉം സ്ഥാനങ്ങളിലായിരുന്നു ഇന്ത്യ.

രണ്ട് വര്‍ഷത്തിനിടെ 18 സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. ഇന്ത്യ 100-ല്‍ 38 മാര്‍ക്കാണ് നേടിയത്. ഡെന്മാര്‍ക്കാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം. ലഭിച്ചത് 100-ല്‍ 91 മാര്‍ക്ക്. ഫിന്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസിലാന്‍ഡ്, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലുണ്ട്. ഉത്തര കൊറിയയും സൊമാലിയയുമാണ് ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങള്‍. എട്ട് മാര്‍ക്ക് വീതമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്.

ഇന്ത്യയേക്കാള്‍ അഴിമതി കൂടുതലാണ് ചൈനയിലും റഷ്യയിലും പാകിസ്ഥാനിലും. റഷ്യ 119-ാം സ്ഥാനത്തും പാകിസ്ഥാന്‍ 117-ാം സ്ഥാനത്തും ചൈന 83-ാം സ്ഥാനത്തുമാണ്. ആഗോളതലത്തില്‍ നടന്ന 12 സര്‍വ്വേകള്‍ വിലയിരുത്തിയാണ് ആഗോള അഴിമതി സൂചിക തയ്യാറാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button