ജിദ്ദ: സൗദിയിലെ പെര്‍ഫ്യൂം ഫാക്ടറിയില്‍ മുനിസിപ്പാലിറ്റി സംഘം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കണ്ടെയ്‌നര്‍ കണക്കിന് മൂത്രം. ഹെയില്‍ മുനിസിപ്പാലിറ്റി അംഗങ്ങളായിരുന്നു ഫാക്ടറിയില്‍ പരിശോധന നടത്തിയത്. ചില പെര്‍ഫ്യൂം ഓയിലുകള്‍ തടികൊണ്ട് മറച്ചതായും കണ്ടെത്തി. ഇതും വില്‍പ്പനയ്ക്കായി വെച്ചിരിക്കുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലും പല അസംസ്‌കൃത വസ്തുക്കളും ഓയിലുകളും പെര്‍ഫ്യൂം ബോട്ടിലുകളും കണ്ടെത്തി. സംഘം ഈ വിവരം ഉടന്‍ തന്നെ വാണിജ്യ വ്യവസായ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. കേസ് സിവില്‍ ഡിഫന്‍സ് പോലീസിനേയും ഏല്‍പ്പിച്ചിട്ടുണ്ട്. ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെയര്‍ഹൗസിന്റെ ഉടമസ്ഥനെതിരെ നിരവധി നിയമലംഘനങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാതെ പെര്‍ഫ്യൂം വ്യവസായം ആരംഭിച്ചതിനും 10 ഗാലണോളം മൂത്രം ശേഖരിച്ചുവച്ചതിനും കേസുണ്ട്. എന്തിനാണ് മൂത്രം ശേഖരിച്ചതെന്നും ഇത് പെര്‍ഫ്യൂമുകളില്‍ ചേര്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
Post Your Comments