India

കോണ്‍ഗ്രസ് ഭരണകാലത്ത് അഴിമതി അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഇതിനൊരു മാറ്റമുണ്ടായത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷമാണ്: അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുമോദനവുമായി പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അണ്ണാ ഹസാരെ. നരേന്ദ്ര മോദി ഒരു നല്ല നേതാവാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ അഴിമതി മുക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. രണ്ടര വര്‍ഷം മുമ്പ് ലോക്പാല്‍ ബില്‍ പാസാക്കിയെങ്കിലും അത് പ്രാബല്യത്തില്‍ വരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനായുള്ള ശക്തമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണം. കോണ്‍ഗ്രസ് ഭരണകാലത്ത് അഴിമതി അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഇതിനൊരു മാറ്റമുണ്ടായത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷമാണ്.

രാജ്യം അഴിമതിയില്‍ നിന്നും മുക്തമാകേണ്ടിയിരിക്കുന്നു. വ്യവസായ-കാര്‍ഷിക മേഖലകളിലെ വികസനം തുല്യമാക്കിയാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button