Gulf

ഡ്രൈവര്‍ക്കൊപ്പം മുസ്ലിം സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാമോ? ഈ ചോദ്യത്തിന് യു.എ.ഇ ഇസ്ലാമിക് അതോറിറ്റി നല്‍കുന്ന മറുപടി

ദുബായ്: ടാക്സിയിലോ, ഡ്രൈവര്‍ക്കൊപ്പമോ മുസ്ലിം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാമെന്ന് യു.എ.ഇ ഇസ്ലാമിക് അതോറിറ്റി. ജോലിക്ക് പോകുന്നത് പോലെയുള്ള സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ള യാത്ര അനുവദനീയമാണെന്ന് അതോറിറ്റി വ്യക്തമാക്കി. കാര്‍ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാലും റോഡില്‍ നിറയെ ആളുകള്‍ ഉള്ളതിനാലും ഇത് ഹറാം അല്ലെന്നും അതോറിറ്റി പറഞ്ഞതായി അല്‍-ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

എങ്കിലും രക്തബന്ധമുള്ളവര്‍, അതായത്, മകന്‍, സഹോദരന്‍, പിതാവ് എന്നിവരോടൊപ്പമോ അല്ലെങ്കില്‍ മറ്റൊരു സ്ത്രീയോടൊപ്പമോ യാത്ര ചെയ്യുന്നതാണ്‌ കൂടുതല്‍ സുരക്ഷിതമെന്നും അതോറിറ്റി വ്യക്തമാക്കി.

ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യരുത്. പിന്‍ സീറ്റില്‍ ഇരുന്ന് വേണം യാത്ര ചെയ്യേണ്ടതെന്നും ശരിയാ നിയമം അനുസരിച്ചായിരിക്കണം വസ്ത്രധാരണവും സംസാരവുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button