തിരുവനന്തപുരം : സരിത തന്നെ ഇങ്ങോട്ടാണ് വിളിച്ചതെന്നും മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് പറഞ്ഞിട്ടുള്ള സരിതയെ മുഖ്യമന്ത്രിയെ അനുകൂലിക്കണമെന്ന് പറഞ്ഞ് താന്‍ സ്വാധീനിക്കേണ്ട കാര്യമില്ലെന്നും തമ്പാനൂര്‍ രവി. ഫോണില്‍ സരിതയുമായി സംസാരിച്ചുവെന്നത് സത്യമായ കാര്യമാണ്. ആരു വിളിച്ചാലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഫോണ്‍ എടുക്കുമെന്നും തമ്പാനൂര്‍ രവി വ്യക്തമാക്കി.
തമ്പാനൂര്‍ രവി വിശദീകരിയ്ക്കുന്നത് ചില എല്‍.ഡി.എഫ് നേതാക്കളും ബാര്‍ ഉടമകളും മുഖ്യമന്ത്രിയ്ക്കും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ മൊഴിനല്‍കാനായി സരിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി അറിഞ്ഞുവെന്നും ഇത് ശരിയാണോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ്. സരിത തന്നെ ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് സരിതയോട് ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് ഒരു ചാനല്‍ പുറത്തുവിട്ടത്. ഫോണ്‍ സംഭാഷണത്തില്‍ സരിതയോട് തമ്പാനൂര്‍ രവി ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ മൊഴി സംബന്ധിച്ച് പത്രങ്ങളില്‍ നിന്നും വായിച്ച ശേഷം അതിന് അനുകൂലമായ രീതിയില്‍ മൊഴി നല്‍കണമെന്നാണ്.
Post Your Comments