International

അമേരിക്കയിലെ ആശുപത്രിയില്‍ വെടിവെപ്പ് നടന്നതായി അഭ്യൂഹം

സാന്‍ഡിയാഗോ: കാലിഫോര്‍ണ്ണിയയിലെ സാന്‍ഡിയാഗോ നാവിക ആശുപത്രിയില്‍ വെടിവെപ്പ് നടന്നതായി അഭ്യൂഹം. പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ആശുപത്രിയുടെ താഴത്തെ നിലയില്‍ മൂന്ന് വെടിശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

വെടിശബ്ദം കേട്ടതായി ഒരാള്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടന്ന പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് നാവികസേനാ വക്താവ് അമാന്‍ഡ ഷാവേസ് അറിയിച്ചു. വെടിവെപ്പ് ശബ്ദം കേട്ടതായി അറിയിച്ച ആളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പ് വിവരത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ രോഗികളും ആശുപത്രി ജീവനക്കാരും കൂട്ടിരിപ്പുകാരും പുറത്തേക്കോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button