Gulf

ഫേസ്ബുക്കില്‍ ജനപ്രിയന്‍ ഷെയ്ഖ് മൊഹമ്മദ്‌

ദുബായ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കില്‍ ജി.സി.സി മേഖലയിലെ നേതാക്കളില്‍ ഏറ്റവും ജനപ്രിയന്‍ യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍-മക്തൂം. അഞ്ച് മില്യണ്‍ ലൈക്കുകളാണ് ഷെയ്ഖ് മൊഹമ്മദിന് ഫേസ്ബുക്കിലുള്ളത്.

2009 ലാണ് ഷെയ്ഖ് മൊഹമ്മദ്‌ ഫേസ്ബുക്കില്‍ അംഗമായത്. മധ്യപൂര്‍വേഷ്യയിലേയും വടക്കേ ആഫ്രിക്കന്‍ മേഖലയിലേയും നേതാക്കളില്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ നേതാവാണ്‌ ഷെയ്ഖ് മൊഹമ്മദ്‌. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ലിങ്കഡിന്‍, ഗൂഗില്‍ പ്ലസ് എന്നീ സോഷ്യല്‍മീഡിയകളിലായി 11.4 മില്യണ്‍ ഫോളോവേഴ്‌സാണിദ്ദേഹത്തിനുള്ളത്.

shortlink

Post Your Comments


Back to top button