ന്യൂഡല്‍ഹി; ഐപിഎല്‍ ടീമുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദ്ര സെവാഗിനെ വിടുന്നില്ല. ഇപ്പോള്‍ കോച്ചാകാന്‍ സെവാഗിനെ ക്ഷണിച്ചിരിയ്ക്കുന്നത് പുതുതായി ഐപിഎല്ലിലേക്ക് പ്രവേശനം നേടിയ രാജ് കോട്ട് ടീം മാനേജുമെന്റാാണ്. എന്നാല്‍ രാജ് കോട്ട് ടീമിന്റെ ഈ ഓഫര്‍ സെവാഗ് തള്ളി. സെവാഗിന്റെ സേവനം നേരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറക്കാന്‍ സെവാഗ് ഇതുവരെ ഒരുക്കമല്ല. ടീം അധികൃതര്‍ നല്‍കുന്ന സൂചന വരുന്ന ഐപിഎഎല്ലില്‍ സെവാഗ് പരിശീലകനെന്ന നിലയില്‍ പഞ്ചാബ് ടീമില്‍ ഉണ്ടായേക്കാമെന്നാണ്.
വിവിധ ക്രിക്കറ്റ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുത് ഒരോ ദിവസം കഴിയുന്തോറും സെവാഗിന് ക്രിക്കറ്റ് മാര്‍ക്കറ്റില്‍ വില വര്‍ധിക്കുകയാണെന്നാണ്. വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ ലീഗായ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗിനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സെവാഗ്. ഈ മാസം 28ന് ആരംഭിക്കുന്ന ലീഗില്‍ ജെമിനി അറേബ്യന്‍സിന് വേണ്ടിയാണ് സെവാഗ് ജെഴ്‌സി അണിയുക. ഐപിഎല്ലില്‍ സെവാഗിന്റെ സേവനം ഉണ്ടാകുമോയെന്ന കാര്യത്തില്‍ താരം അന്തിമ തീരുമാനം എടുക്കുന്നത് അതിനുശേഷം മാത്രമായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും രണ്ടുമാസം മുമ്പ് വിരമിച്ച സെവാഗ് അഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഇനിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
Post Your Comments