News Story

മുഖ്യമന്ത്രിക്കും കോഴകൊടുത്തു, മുഖ്യമന്ത്രി പാവം പയ്യനെന്നു വിശേഷിപ്പിച്ച തോമസ്‌ കുരുവിളയ്ക്കാണ് പണം കൈമാറിയത് -സരിത. പ്രിയപ്പെട്ട മുഖ്യമന്ത്രീ. ഇനിയും കടിച്ചു തൂങ്ങണോ ഈ പദവിയിൽ?

തട്ടിപ്പുകാരിയായ ഒരു സ്ത്രീയാണ് കഴിഞ്ഞ 3 വർഷമായി കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നതെന്ന് പറഞ്ഞാൽ അശേഷം അതിശയോക്തിയില്ല.താൻ ശ്രീധരൻ നായരോടൊപ്പം മുഖ്യമന്ത്രിയെ കണ്ടു എന്ന ഗുരുതരമായ കാര്യവും സരിത പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രി പാവം പയ്യനെന്നു വിശേഷിപ്പിക്കുന്ന തോമസ്‌ കുരുവിളയ്ക്കാണ് ചാന്ദ്നി ചൌക്കിൽ കാറിൽ വെച്ച് 1 കോടി10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് കൊടുത്തതെന്നും സരിത വെളിപ്പ്പെടുത്തുന്നു..ആദ്യഗഡു ആയിരുന്നു ഇത്. ബാക്കി 80 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈമാറി എന്നും സരിത പറാഞ്ഞു.സോളാര്‍പദ്ധതിക്ക് മുഖ്യമന്ത്രിസബ്സിഡി നല്‍കാമെന്നു വാക്ക്നല്‍കിയെന്നും സരിത. എന്നാല്‍ സരിത പറയുന്നത് കേരളത്തിലെ ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു..

സരിതയെപ്രകോപിപ്പിച്ചത് ജിക്ക്മോനും ജോപനും സലിം രാജുംകമ്മീഷന്‍ മുന്‍പാകെ സരിതയോട് രാത്രികാലങ്ങളില്‍ സരിതയോട് സംസാരിച്ചിരുന്നത് വെറുംലൈംഗീക കാര്യങ്ങളായിരുന്നു എന്ന മൊഴിയാണ്. തന്നെ ഇവര്‍ വിളിച്ചത് വെറും ലൈംഗീക കാര്യങ്ങള്‍ പറയാന്‍ മാത്രമല്ലെന്നാണ് സരിത ആവര്‍ത്തിച്ചു പറയുന്നത്. താനും ശ്രീധരന്‍ നായരും കൂടി മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ തന്നെ മാത്രം കടത്തി വിടാന്‍ മുഖ്യമന്ത്രി ജോപ്പനോട് പറഞ്ഞെന്നും സരിത പറഞ്ഞു. അന്ന് ഒരു അവധി ദിവസമായിരുന്നു, പൊങ്കാലയോ മറ്റോ ആയിരുന്നു എന്നും സരിത ഓര്‍ക്കുന്നു.

അതിശയിപ്പിക്കുന്ന മറ്റൊരു കാരണം ഇവര്‍ ഇതിനു മുന്‍പ് എന്തുകൊണ്ട് മുന്‍പ് സോളാര്‍ കമ്മീഷനില്‍ പറഞ്ഞില്ല എന്നും മറ്റും വി എം സുധീരനും കെ സി ജോസഫും പ്രതികരിക്കുന്നതാണ്. സുധീരനെ പോലെയുള്ള സത്യസന്ധന്‍ എന്ന് പേര് കേട്ട ഒരു നേതാവ് പറയുന്നത് ഇതൊക്കെ ഇലക്ഷന്‍ സ്പെഷ്യല്‍ ആണെന്നാണ്‌.അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാര്‍, ഇനിയും പിടിച്ചു നില്‍ക്കാനായി എന്തെല്ലാം കഥകള്‍ മേനയുമെന്നു കാത്തിരുന്നു കാണേണ്ടി വരും. മുന്‍പ് സരിതയെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളായിരുന്നു സരിത പറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ വളരെ രോഷാകുലയായാണ് അവരുടെ പ്രതികരണം.മൊഴി മാറ്റി പറയാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നാണു സരിതയുടെ ആരോപണം.

കൊടുത്ത പണം തിരിച്ചു കിട്ടണമെന്നാണ് സരിതയുടെ ഇപ്പോഴത്തെ ആവശ്യം.തനിക്കു നുണപരിശോധന നടത്തിയാല്‍ എല്ലാം വെളിപ്പെടുമെന്നും സരിത വെല്ലു വിളിക്കുന്നു. മുഖ്യമന്ത്രിക്കനുകൂലമായി മൊഴി നല്‍കാന്‍ തമ്പാനൂര്‍ രവി ആവ്വശ്യപ്പെട്ടിരുന്നെന്നും സരിത പറഞ്ഞു.ബിജു രാധാകൃഷ്ണന്‍ കൊടുത്തത് കൂടി കൂട്ടിയാല്‍ ഏകദേശം അഞ്ചരക്കോടി രൂപ മുഖ്യമന്ത്രിക്ക് മാത്രം കൊടുത്തു. കൊടുത്ത ആളാണ്‌ ഇക്കാര്യങ്ങളൊക്കെ വെളിപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button