Gulf

എന്റെ രാജ്യത്തിന്റെ ഓരോ കോണിലും പ്രഭാതത്തെ സ്വാഗതം ചെയ്യുന്നത് പള്ളികളില്‍ നിന്നും ഉയരുന്ന ബാങ്കുവിളി- സുഷമ സ്വരാജ്

മനാമ: രാജ്യത്തിന്റെ ഓരോ കോണിലും പ്രഭാതത്തെ സ്വാഗതം ചെയ്യുന്നത് പള്ളികളില്‍ നിന്നും ഉയരുന്ന ബാങ്കുവിളിയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്നും സുഷമ പറഞ്ഞു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെ അറബ് ലീഗ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഭീകരവാദത്തെ തുടച്ചുനീക്കാന്‍ അറബ് രാജ്യങ്ങളും ഇന്ത്യയും കൈകോര്‍ക്കണമെന്ന് സുഷമ പറഞ്ഞു. ഭീകരവാദത്തെ നിശബ്ദമായി സ്‌പോണ്‍സര്‍ ചെയ്യുന്നവരെ തന്നെ ഭീകരര്‍ ഉപയോഗിക്കും. മതവും ഭീകരവാദവും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരും അങ്ങനെ അല്ലാത്തവരും തമ്മിലുള്ള വ്യത്യസമാണ്. അവര്‍ മതത്തെ ഉപയോഗിക്കുകയാണ്. എല്ലാ മതവിശ്വസികളിലും ഇവര്‍ വിഷം കുത്തിവയ്ക്കുകയാണെന്നും സുഷമ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണ്. എന്റെ രാജ്യത്തിന്റെ ഓരോ കോണിലും പ്രഭാതത്തെ സ്വാഗതം ചെയ്യുന്നത് പള്ളികളില്‍ നിന്നും ഉയരുന്ന ബാങ്കുവിളിയിലൂടെയാണ് തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ മണികള്‍ മുഴങ്ങുന്നു. പിന്നാലെ ഗുരുദ്വാരകളില്‍ പുരോഹിതര്‍ ഗുരു ഗ്രന്ഥ് സാഹിബ്‌ ഉരുവിടുന്നു. തുടര്‍ന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ മണി മുഴങ്ങുന്നു- സുഷമ പറഞ്ഞു.

ഈ തത്ത്വശാസ്‌ത്രം 1950 ല്‍ നിലവില്‍ ഭരണഘനയിലൂടെ ഉണ്ടാക്കിയെടുത്തതല്ല. വസുദൈവ കുടുംബകമെന്ന ഞങ്ങളുടെ പുരാതന വിശ്വാസത്തിന്റെ സാരാംശമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ വിശുദ്ധ ഖുര്‍ആനിലെ വാചകങ്ങളും സുഷമ ഉദ്ധരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button