International

ഇരട്ടകളല്ല, ഇരട്ടകളെപ്പോലെ….

ഈ ലോകത്ത് ഒരാളെപ്പോലെ ഏഴ് പേരുണ്ട് എന്നാണ് പറയാറ്. ഒരാളെപ്പോലെ ഏഴ് പേര്‍ ഇല്ലെങ്കിലും മറ്റൊരാളെങ്കിലും ഉണ്ടാകുമെന്ന് ഈ പെണ്‍കുട്ടികളെ കണ്ടാല്‍ മനസിലാകും.നിയാം ജിയാനി, ഐറിന്‍ ആഡംസ് എന്ന പെണ്‍കുട്ടികള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും ഇരുവരെയും കണ്ടാല്‍ ഒരുപോലെയിരിക്കും. ഒരു അച്ചില്‍ വാര്‍ത്തതുപോലെ കണ്ണും മൂക്കുമെല്ലാം.

ഇരുവരും പരിചയപ്പെടുന്നത് സാമ്യമുള്ളവരെ കണ്ടെത്തുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയായാണ്. നേരിട്ട് കണ്ടപ്പോള്‍ ഇരുവരും ഞെട്ടി. കണ്ണാടിയില്‍ നോക്കുന്നതുപോലെ. ഇവരെ ഇവരുടെ ബന്ധുക്കള്‍ക്ക് പോലും തിരിച്ചറിയാനാവുന്നില്ല. ഇരുവരും സഹോദരിമാരോ അര്‍ത്ഥസഹോദരിമാരോ ആണോയെന്ന് അറിയുന്നതിനായി ഡി.എന്‍.എ ടെസ്റ്റ് നടത്തി. എന്നാല്‍ ഡി.എന്‍.എ പരിശോധനാ ഫലം വ്യക്തമാക്കുന്നത് ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ്.

shortlink

Post Your Comments


Back to top button