ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എളുപ്പമാക്കി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു.
ആപ്ലിക്കേഷനൊപ്പം ആധാര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും ക്രിമിനല്‍ കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്ന സാക്ഷ്യപത്രവും സമര്‍പ്പിച്ചാല്‍ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് സുഷമാ സ്വരാജ് അറിയിച്ചു. പോലീസ് വേരിഫിക്കേഷന്‍ പിന്നീട് നടക്കും. ലഭ്യമായ അഞ്ച് അപ്പോയിന്റ്‌മെന്റ് തിയ്യതികളില്‍ ഏത് വേണമെങ്കിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അവര്‍ അറിയിച്ചു.
Post Your Comments