News Story

ജനുവരി 26. നമ്മുടെ റിപബ്ലിക് ദിനം. ഇന്ത്യ “റിപബ്ലിക്” ആയ ദിവസം..ഈ ദിവസത്തെ കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ഒരുപിടി കാര്യങ്ങള്‍ ഉണ്ട്..

സുജാത ഭാസ്കർ

ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസം.. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഒരു നിയമസംഹിത അടിസ്ഥാന മാക്കി ഭരണം നടത്തുന്നതാണ് റിപ്പബ്ലിക്. നമ്മള്‍ കാത്തിരുന്ന സ്വാതന്ത്ര്യം ഓഗസ്റ്റ്‌ 15,1947 ന് നമുക്ക് ലഭിച്ചു. ഒരു രാഷ്ട്ര ഭരണത്തിന്റെ അടിസ്ഥാന നിയമങ്ങളുടെ സംഹിതയാണു ഭരണഘടന1935 ലെ ഗവന്മേന്റ്റ് ഓഫ് ഇന്ത്യ ആക്ടും 1946 ലെ ക്യാബിനറ്റ് മിഷന്‍ പ്ലാനും അനുസരിച്ച് സ്ഥാപിതമായ ഭരണ ഘടനാ നിര്‍മ്മാണ സമിതിയാണ് ഇതൊക്കെ തയ്യാറാക്കിയത്..1949 നവംബര്‍ 26 നാണ് ഇത് ഭരണഘടന അംഗീകരിച്ചത്.പിന്നീട് ഇത് പ്രാബല്യത്തില്‍ വന്നത് ജനുവരി26, 1950ലാണ്. അന്ന് മുതലാണ്‌ മ്മള്‍ ആദ്യമായി ഈ ദിനം ആഘോഷിക്കുന്നത്.

റിപബ്ലിക് ദിനാഘോഷം എന്നാല്‍ 3 ദിവസത്തെ ഉത്സവമാണ്. ജനുവരി 29ന് ബീറ്റിംഗ് റിട്രീറ്റ് പരിപാടിയോട് കൂടിയാണ് നമ്മുടെ ആഘോഷങ്ങള്‍ക്ക് അവസാനമാകുന്നത്.1955ല്‍ രാജ് പത്തില്‍ ആയിരുന്നു ആദ്യ പരേഡ്.
സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌. ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ – ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ – ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ സൊറോസ്ട്രിയൻ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണ്‌.റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായാണ് പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടെ ഭരണഘടനയാണ് .തുടക്കത്തില്‍ ഇതിനു 395 വകുപ്പുകളും 8 പട്ടികകളും 22 ഭാഗങ്ങളും ഉണ്ടായിരുന്നു.ഇപ്പോള്‍ നാനൂറിലേറെ വകുപ്പുകളും 12ലേറെ പട്ടികകളും ഉണ്ട് .1947 മുതല്‍ 1950 വരെ ജോര്‍ജ് ആറാമന്‍ രാജാവാണ് ഇന്ത്യയുടെ തലപ്പത്ത് ഉണ്ടായിരുന്നത്.ഗവര്‍ണ്ണര്‍ ജനറലായി സി. രാജഗോപാലാചാരി ഇക്കാലയളവില്‍ സേവനമനുഷ്ടിച്ചു.1950 ജനുവരി 26 ന തന്നെയാണ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യ റിപ്പബ്ലിക് ആയ അന്ന് തന്നെ ഗവര്‍ണ്ണര്‍ ജനറലിന്റെ പദവി ഇല്ലാതെയാകുകയും ഇന്ത്യ കോമണ്‍ വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന സ്ഥിതി ഉണ്ടായി.എന്നാല്‍ ജവഹര്‍ ലാല്‍ നെഹ്രുവിനു ഇന്ത്യ കോമണ്‍ വെല്‍ത്തില്‍ തുടരണമെന്നായിരുന്നു . അതുകൊണ്ട് തന്നെ നെഹ്രുവിന്റെ തീരുമാനപ്രകാരം ബ്രിട്ടീഷ് രാജ്ഞി കോമണ്‍ വെല്‍ത്തിന്റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍ രാജ്യത്തിന്റെ അധിപയാകേണ്ട എന്നും തീരുമാനമെടുത്തു.ബ്രിട്ടനില്‍ നിന്ന് സ്വാതത്ര്യം നേടിയ പല രാജ്യങ്ങളും പിന്നീട് ഇതേ പാത തെരഞ്ഞെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button