ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് 5000 കോടിയിലേറെ രൂപയുടെ നഷ്ടം. പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനമായ ആമസോണിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,724 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വ്യാപാരത്തില്‍ വര്‍ധനവുണ്ടായെങ്കിലും മറ്റു ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുമായുള്ള മത്സരത്തെ തുടര്‍ന്നാണു ആമസോണിനു കനത്ത നഷ്ടം ഉണ്ടായത്. ആമസോണിനെ കൂടാതെ ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നി സ്ഥാപനങ്ങള്‍ക്കും നഷ്ടം നേരിട്ടു. മൂന്നു സ്ഥാപനങ്ങള്‍ക്കും കൂടി 5,052 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ മത്സരങ്ങളെത്തുടര്‍ന്ന് വലിയ ഓഫറുകള്‍ നല്കിയതുമൂലമാണ് സ്ഥാപനങ്ങള്‍ക്കു നഷ്ടമുണ്ടായത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു നല്കിയ കണക്കിലാണു നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
Post Your Comments