Life Style

കൈ രേഖയില്‍ ‘എം’ ഉണ്ടെങ്കില്‍ നിങ്ങള്‍ വിശിഷ്ട ഗുണമുള്ളവരായിരിക്കും

നിങ്ങളുടെ കൈ രേഖയില്‍ ‘എം’ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിശിഷ്ട ഗുണമുണ്ടായിരിയ്ക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. പറഞ്ഞുവരുന്നത് ഇംഗ്ലീഷ് അക്ഷരം ‘M’ നെ കുറിച്ചാണ്. കൈ രേഖകള്‍ ‘M’ ആകൃതിയിലാണെങ്കില്‍ അയാള്‍ ഭാഗ്യമുള്ളയാളായിരിയ്ക്കും.

ഹസ്തരേഖ ശാസ്ത്രം ധനം, ആരോഗ്യം, ദാമ്പത്യം തുടങ്ങി ഭാവി സംബന്ധമായ കാര്യങ്ങള്‍ അറിയാനായി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എം വിവരങ്ങള്‍ പറയുന്നത് പ്രാചീനമായ ഈ കൈരേഖ ശാസ്ത്രത്തിലാണ്. ഹസ്തരേഖ ശാസ്ത്രം പറയുന്നത് പ്രധാന രേഖകളായ ഹൃദയ രേഖ, ശിരോ രേഖ, ജീവരേഖ എന്നിവ സന്ധിക്കുന്നത് ‘M’ ആകൃതിയിലാണെങ്കില്‍ പ്രത്യേകതയുള്ള വ്യക്തിയാണ് ആ മനുഷ്യന്‍ എന്നാണ്. കൈരേഖ ശാസ്ത്രം പറയുന്നത് സ്ത്രീകള്‍ക്കാണ് ഇത്തരത്തില്‍ ‘M’ കൈരേഖയുള്ളതെങ്കില്‍ അവര്‍ അന്തര്‍ജ്ഞാനമുള്ളവരും ഒരിക്കലും വഞ്ചിതരാകാത്തവരുമായിരിക്കുമെന്നാണ്.

shortlink

Post Your Comments


Back to top button