Life Style

മാംസം വെയ്ക്കുമ്പോള്‍ രുചി കൂടാന്‍ ചെയ്യേണ്ടത്

പാചകം രൂചിയുടെ മേളമാണ്. ഒരു കല തന്നെയാണ് രൂചികരമായി പാചകം ചെയ്യുക എന്നുള്ളത്. ഇതിന് ചില കുറുക്കു വിദ്യകളൊക്കെയുണ്ട്. മാംസം പാകം ചെയ്യുമ്പോള്‍ രൂചികൂടാനയായി ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ…

1, മാംസം പാകം ചെയ്യുമ്പോള്‍ പപ്പായ ചേര്‍ക്കുന്നതു പെട്ടന്നു വെന്തുകിട്ടാന്‍ നല്ലതാണ്.

2, പാകം ചെയ്യും മുമ്പ് അല്‍പ്പസമയം നാരങ്ങയും വിനാഗിരിയും പുരട്ടുന്നത് മാംസം മൃദുവാകാന്‍ സഹായിക്കും.

3, പാകം ചെയ്യുന്നതിനു 30 മിനിട്ട് മുമ്പ് തൈര്, മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് ഇറച്ചിയില്‍ പുരട്ടി വയ്ക്കുക. ഇതു മസാലകള്‍ മാംസത്തില്‍ ഇറങ്ങാനും രൂചി കൂടാനും ഉപകരിയ്ക്കും.

shortlink

Post Your Comments


Back to top button