അഡലെയ്ഡ് : ആദ്യ ട്വന്റി20 മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ തകര്‍ത്തു. 37 റണ്‍സിനാണ് അഡലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നത് 55 പന്തില്‍ നിന്ന് പുറത്താകാതെ 90 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ ഇന്നിംഗ്സാണ്. സുരേഷ് റെയ്ന 41 ഉം രോഹിത് ശര്‍മ്മ 31 ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. റെയ്ന ട്വന്റി20 യില്‍ ആയിരം റണ്‍സും തികച്ചു.
19.3 ഓവറില്‍ 189 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ 151 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ ബൗളിംഗിനെ അല്‍പ്പമെങ്കിലും ചെറുക്കാനായത് 44 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് മാത്രമാണ്. അരങ്ങേറ്റ മത്സരം കളിച്ച ജസ്പ്രീത് ബുമ്ര മൂന്നും ഹര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീഴ്ത്തി. കളിയിലെ താരം കോഹലിയാണ്. വെള്ളിയാഴ്ച മെല്‍ബണിലാണ് അടുത്ത മത്സരം നടക്കുന്നത്.
Post Your Comments