ലണ്ടന്‍: സുരക്ഷാ ഏജന്‍സികള്‍ ബ്രിട്ടണില്‍ നാലിടത്ത് ആക്രമണം നടത്താനുള്ള ഐ.എസിന്റെ പദ്ധതി തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത് ഐ.എസ് അനുഭാവികളായ രണ്ട് വിദേശ പൈലറ്റുമാര്‍ നടത്തിയ സംഭാഷണത്തില്‍നിന്നാണ്. സംഭവം നടത്താനിരുന്നത് പാരീസ് ആക്രമണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ്. വ്യത്യസ്ത വിമാനങ്ങളിലെ കോക്പിറ്റിലിരിക്കെ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയത് കഴിഞ്ഞ നവംബറിലാണ്. സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയത് കോഡ് ഭാഷ ഉപയോഗിച്ച് നടത്തിയ സംഭാഷണത്തില്‍ ലണ്ടന്‍, ബാത്ത്, ബ്രിഗ്റ്റണ്, ഇപ്സ്വിച്ച് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ചാണ് ഇരുവരും പരാമര്‍ശിച്ചതെന്നാണ്.
10,000 സൈനികരും ആയിരക്കണക്കിന് പോലീസുകാരും ഓപ്പറേഷന് ടെംപ്ലര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ പങ്കാളികളായി. സുരക്ഷാ മുന്നറിയിപ്പ് കൈമാറിയതോടെ ആക്രമണ സാധ്യതയുള്ള നാല് നഗരങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു. രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാണിക്കുന്നത് കോക്പിറ്റിലെ സംവിധാനംവഴിയുള്ള സംഭാഷണം മറ്റ് ഉപകരണങ്ങളേക്കാള്‍ സുരക്ഷിതമായതിനാലാണ് പൈലറ്റുമാര്‍ ഈ വഴി തെരഞ്ഞെടുത്തതെന്നാണ്. കെമിക്കല്‍ ആയുധങ്ങളോ മറ്റ് സ്ഫോടക വസ്തുക്കളോ ഇവര്‍ ഒപ്പം കൂട്ടാനും തയ്യാറെടുത്തിരുന്നു. ഏതോ യൂറോപ്യന്‍ വിമാനത്താവളത്തില്‍നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നും സംഭാഷണത്തില്‍നിന്നും കണ്ടെത്തി. എന്നാല്‍ അധികൃതര്‍ ഇതുവരെയും പൈലറ്റുമാരുടെ വിശദ വിവരങ്ങളോ, അവര്‍ ഇപ്പോള്‍ എവിടെയാണെന്നോ പുറത്തുവിട്ടിട്ടില്ല.
Post Your Comments