ചന്ദാപൂര്‍: ഒറ്റയാനൊപ്പം സെല്‍ഫിയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരന് ധാരുണ അന്ത്യം. ബീഹാറിലെ ചന്ദാപൂർ ജില്ലയിയിലെ മിഥുൻ പാസ്വാൻ ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. നേപ്പാളിലെ കാടുകളിൽ നിന്നിറങ്ങിയ ഒറ്റയാനൊപ്പം സെൽഫിയെടുക്കാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. ചോളപ്പാടത്തിറങ്ങിയ ഒറ്റയാനെ കാണാൻ ഗ്രാമീണരോടൊപ്പം എത്തിയ മിഥുന്‍ ഫോട്ടോയെടുക്കാൻ കൂടെയുള്ളവരിൽ നിന്ന് മുന്നോട്ട് നീങ്ങി. എന്നാല്‍ പിന്നിൽ ഒറ്റയാനെത്തിയത് കണ്ടില്ല. ആന പിന്മാറിയതിന് ശേഷം മിഥുനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ 20000 രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്
Post Your Comments