മുംബൈ: ഫെബ്രുവരി രണ്ടിന് മുമ്പ് മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബോംബുവെച്ച് തകര്‍ക്കുമെന്ന് അജ്ഞാതസന്ദേശം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും സുരക്ഷ വര്‍ധിപ്പിക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വിമാനത്താവളത്തിലേക്കാണ് ഫോണ്‍ സന്ദേശമെത്തിയത്. ഫോണില്‍ സംസാരിച്ചയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments