ചെന്നൈ: മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ തമിഴ്നാട്ടില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വില്ലുപുരം ജില്ലയിലാണ് സംഭവം.
ചെന്നൈയില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെയുള്ള എസ്.വി.എസ് മെഡിക്കല്‍ കോളേജ് ഓഫ് ന്യൂറോപ്പതി ആന്‍ഡ് യോഗാ സയന്‍സസിലെ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനികളാണ് മൂവരും. കോളേജ് മാനേജ്മെന്റും ചെയര്‍പേഴ്സണുമാണ് തങ്ങളുടെ മരണത്തിനുത്തരവാദി എന്ന് കാണിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജില്ലാ പോലീസ് സൂപ്രണ്ട് നരേന്ദ്ര നായര്‍ പ്രതികരിച്ചു.
Post Your Comments