റാഞ്ചി: രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക റാഞ്ചിയുടെ വാനിലുയര്‍ന്നു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പതാകയുയര്‍ത്തി.
ഏറ്റവും ഉയരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷവാനാണെന്ന് മന്ത്രി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 119-ാം ജന്മദിനത്തില്‍ത്തന്നെ ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം ഇരട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹാരി കുന്നിലാണ് കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. 1.25 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. 120 പേര്‍ 40 ദിവസം പരിശ്രമിച്ചാണ് പതാക കൊടിമരത്തില്‍ കെട്ടിയത്.
Post Your Comments