ചണ്ഡിഗഢ്: ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രത്യേക വിമാനത്തില്‍ ചണ്ഡിഗഢ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്ദെയെ വിവിധ സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉച്ചയ്ക്ക് ശേഷം ഒലാന്ദെ ചര്‍ച്ച നടത്തും.ഇന്ത്യയുമായുള്ള റാഫേല്‍ വിമാന ഇടപാട് ശരിയായ ദിശയിലാണെന്നും സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്ന് മാത്രമേയുളളൂവെന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുന്‍പ് ഒലാന്ദെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര മികവിനെയും ഒലാന്ദെ പ്രകീര്‍ത്തിച്ചു.റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയാകുന്ന അഞ്ചാമത്തെ ഫ്രഞ്ച് നേതാവാണ് ഒലാന്ദെ.
Post Your Comments