ദുബായ്: ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ പണം കൈമാറാന്‍ പ്രവാസികളുടെ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. മിക്ക രാജ്യങ്ങളും വ്യക്തി കേന്ദ്രീക്രത പണമിടപാടുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇപ്പോള്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തി ഇടപാടുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാട്ടിലേക്കും മറ്റും പണം അയക്കാറുള്ള പ്രവാസികള്‍ മുഖേന ഇത്തരം പ്രവര്‍ത്തികള്‍ കൂടുതല്‍ സംശയത്തിനിടയില്ലാതെ നടത്താം എന്നത് കൊണ്ടു തന്നെ പ്രവാസികളെയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെക്കുന്നത്.
ഇത്തരക്കാര്‍ പ്രധാനമായും ചെയ്യുന്നത് മറ്റുള്ളവരുടെ അക്കൗണ്ട് നമ്പരുകള്‍ സംഘടിപ്പിച്ചു വന്‍ തുക അതില്‍ നിക്ഷേപിക്കന്നു. ബാങ്ക് അക്കൗണ്ടില്‍ വിശ്വസിക്കന്‍ പോലുമാകാത്ത വന്‍ തുക വന്നു അന്തംവിട്ടിരിക്കുന്ന അക്കൗണ്ട് ഉടമകയെ വിളിച്ച് അക്കൗണ്ട് നമ്പര്‍ മാറി അയച്ചതാണെന്നും പണം തിരിച്ചയക്കണമെന്ന അഭ്യര്‍ഥനയുമായി സമീപിക്കും. പ്രതിഫലമായി ചെറിയൊരു തുകയും വാഗ്ദാനം ചെയ്യും. എന്നാല്‍ നിങ്ങള്‍ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഭീകരപ്രവര്‍ത്തനം അടക്കം നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലുള്ളവര്‍ക്കായിരിക്കും എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അതായത് എപ്പോഴെങ്കിലും ഈ സംഘം അന്വേഷണ സംഘത്തിന്റെ വലയിലായാല്‍ ഇവര്‍ക്ക് പണം ലഭിക്കുന്ന സ്രോതസ്സുകളെ കുറിച്ചുള്ള അന്യേഷണത്തില്‍ നിങ്ങളും പ്രതിയായിരിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള എന്തെങ്കിലും കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പണം ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് അധികൃതരെ വിവരമറിയിക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.
Post Your Comments