മനാമ: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ബഹറിന്‍ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവം വാര്‍ത്തകളില്‍ നിറയുന്നു. മനാമയിലെ ഒരു ക്ഷേത്രത്തില്‍ സുഷമാ സ്വരാജിനെ ബഹറിന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അനുഗമിച്ചതാണ് ആ വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.
ബഹറിന്റെ തലസ്ഥാനമായ മനാമയിലെ ശ്രീനാഥ ക്ഷേത്രത്തിലാണ് ബഹറിന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ അനുഗമിച്ചത്. ഇരുവരുടേയും പ്രതിനിധികളും ക്ഷേത്രദര്‍ശനത്തിനുണ്ടായിരുന്നു. നൂറു കണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് പഞ്ചാബി താളമേളങ്ങളുടെ അകമ്പടിയോടെ ഇവരെ വരവേറ്റത്.
ഇരു മന്ത്രിമാരും ക്ഷേത്രത്തില്‍ 20 മിനിറ്റോളം ചെലവഴിച്ചു. ബഹറിന്റേയും ഇന്ത്യയുടേയും ബന്ധം ശക്തിപ്പെടുത്താന്‍ ഈ ക്ഷേത്രസന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രം സെക്രട്ടറി മഹേഷ് ഭാട്ടിയ പ്രതികരിച്ചു.
Post Your Comments