Gulf

സൗദിയുവാക്കള്‍ക്ക് പുരുഷന്‍മാര്‍ക്കൊപ്പം ജോലി ചെയ്യുന്ന വനിതകളെ വിവാഹം ചെയ്യാന്‍ മടി

അബ: സൗദി യുവാക്കള്‍ പുരുഷന്മാര്‍ക്കൊപ്പം ജോലിചെയ്യുന്ന വനിതകളെ വിവാഹം ചെയ്യാന്‍ മടിക്കുന്നു. ഇത്തരത്തില്‍ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നത് മാധ്യമ, ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കാണ്. ജോലിയില്‍ ഉന്നത നിലകളില്‍ എത്തിയിട്ടും അവരെ വേണ്ടന്നാണ് യുവാക്കള്‍ പറയുന്നത്. ഇത്തരത്തിലുള്ള തീരുമാനമെടുത്തിരിയ്ക്കുന്നത് ഉന്നത വിദ്യാഭ്യാസം നേടിയ പുരുഷന്മാര്‍ തന്നെയാണ്. ഇവര്‍ മുന്‍ഗണന നല്‍കുന്നത് അദ്ധ്യാപനം പോലുള്ള വനിതകള്‍ മാത്രമുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ്.

ഹ്യൂമന്‍ ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ അബ്ദുള്ള അല്‍സല്‍മാന്‍ പറഞ്ഞത് ഈ വിഷയത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും ഒന്നു രണ്ട് ഉദാഹരണങ്ങള്‍ കൊണ്ടുമാത്രം ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്നുമാണ്. സ്ത്രീകള്‍ അന്യ പുരുഷന്മാരുമായി ഇടപഴകുന്നത് യാഥാസ്ഥിതികതയോടെ കാണുന്ന വലിയൊരു വിഭാഗം ഇപ്പോഴും സൗദിയിലുണ്ട്.

shortlink

Post Your Comments


Back to top button