Gulf

ഭക്ഷണം പാഴാക്കുന്നത് തടയാന്‍ സൗദിയില്‍ കര്‍ശന നിയമം വരുന്നു

റിയാദ്: ഭക്ഷണം പാഴാക്കുന്നത് തടയാന്‍ സൗദിയില്‍ കര്‍ശന നിയമം വരുന്നു. ഇത് സംബന്ധിച്ച് സല്‍മാന്‍ രാജാവ് നിര്‍ദ്ദേസം നല്‍കിയതായി സൗദി കൃഷി മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ ഫദ്‌ലി അറിയിച്ചു. രാജ്യത്ത് ഒരാള്‍ 250 കിലോ ഗ്രാം ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കിക്കളയുന്നുവെന്നാണ് സൗദി കൃഷിവകുപ്പിന്റെ കണക്ക്.

ഓരോ വര്‍ഷവും പാഴാക്കുന്ന ഭക്ഷണത്തിന്റെ നാലിലൊന്ന് ഭക്ഷണമുണ്ടെങ്കില്‍ ലോകത്തിലെ പട്ടിണി മാറ്റാന്‍ സാധിക്കും. ഈ കണക്കിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഭക്ഷണം പാഴാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിട്ടത്. ഇതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഉന്നതതല കമ്മിറ്റി രൂപീകരിക്കാനും ഉത്തരവുണ്ട്.

വന്‍തോതില്‍ പുറന്തള്ളുന്ന ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം ചെറുതല്ലെന്ന് ഗ്രാമീണ-മുനിസിപ്പല്‍ മന്ത്രാലയവും വ്യക്തമാക്കി. ഈന്തപ്പഴം, മാംസാഹാരങ്ങള്‍, പഞ്ചസാര തുടങ്ങിയവയുടെ ഉപയോഗത്തില്‍ ലോകത്തില്‍ സൗദിയാണ് മുന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button