India

മൃണാളിനി സാരാഭായിയുടെ ദേഹവിയോഗത്തില്‍ മകന്‍ കാര്‍ത്തിക് സാരാഭായിക്ക് പ്രധാനമന്ത്രി കത്തിലൂടെ അനുശോചനം അറിയിച്ചിരുന്നു

ന്യൂഡല്‍ഹി: മൃണാളിനീ സാരാഭായിയുടെമരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചിരുന്നു. മകന്‍ കാര്‍ത്തികേയ സാരാഭായിക്കായിരുന്നു അനുശോചന സന്ദേശം അയച്ചത്. പദ്മഭൂഷന്‍ പുരസ്‌കാരം ലഭിച്ച മൃണാളിനി സാരാഭായി എന്ന പ്രമുഖ നര്‍ത്തകിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചില്ലെന്ന രൂക്ഷമായ വിമര്‍ശനവുമായി മകള്‍ മല്ലികാ സാരാഭായി രംഗത്തെത്തിയിരുന്നു.

പക്ഷെ മകന്‍ കാര്‍ത്തിക് സാരാഭായിക്ക് പ്രധാനമന്ത്രി തന്റെ അനുശോചന സന്ദേശം അയച്ചത് അറിയാതെയാണ് മല്ലിക സാരാഭായി ആവേശത്തില്‍ പ്രതികരിച്ചത്. മരിച്ചദിവസം ഇതിന്റെ പേരില്‍ ഏഷ്യാനെറ്റില്‍ ചാനല്‍ ചര്‍ച്ച നടന്നിരുന്നു. അതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച പ്രമുഖരിലോരാള്‍ ആര്‍. ബി ശ്രീകുമാര്‍ ആയിരുന്നു. ആര്‍. ബി ശ്രീകുമാറിനെ പോലെ മോഡി വിരോധമുള്ള ചിലരെയും കൂട്ടി ചാനല്‍ ചര്‍ച്ച നടത്തുമ്പോള്‍ കുറഞ്ഞപക്ഷം അതിലെ സത്യാവസ്ഥ അറിഞ്ഞിട്ടു പ്രതികരിക്കാമായിരുന്നു എന്നാണു സോഷ്യല്‍ മീഡിയയിലെ ചോദ്യം.

അമ്മയ്ക്കുള്ള തന്റെ സമര്‍പ്പണമായി മല്ലിക അമ്മയുടെ ശവശരീരത്തിനു മുന്നില്‍ നൃത്തം വെച്ചതും വിവാദമായിട്ടുണ്ട്. തനിക്കു നൂറുകണക്കിന് അനുശോചന സന്ദേശം വന്നിട്ടുള്ളതായി മകന്‍ കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പരിശോധിക്കാന്‍ സമയം കിട്ടിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സഹോദരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ കുറിച്ച് കേട്ടെന്നും, ആ മനോഭാവമല്ല തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button