മനാമ: ഇന്ത്യന്‍ നിര്‍മിത ലഘു പോര്‍വിമാനം തേജസും എയര്‍ഫോഴ്‌സിലെ സാരംഗ് ടീമിലെ ധ്രുവ് ഹെലികോപ്റ്ററും കഴിഞ്ഞ ദിവസം സഖീര്‍ എയര്‍ബേസില്‍ നടന്ന ഷോയില്‍ ശബ്ദവേഗത്തില്‍ പറന്നുയര്‍ന്നു. തേജസ് ഇന്ത്യ ആദ്യമായി നിര്‍മിച്ച തദ്ദേശീയ യുദ്ധവിമാനമാണ്. വിമാനം നിര്‍മ്മിച്ചത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് ആണ്. പ്രതിരോധ മന്ത്രി മനോഹര്‍ഡ പരീക്കര്‍ വ്യോമസേനാ മേധാവി അരൂപ് റാഹയ്ക്ക് വിമാനം കൈമാറി.
പൊടുന്നനെ തിരിഞ്ഞു മറിയുവാനുള്ള ശേഷിയാണ് തേജസിന്റെ പ്രത്യേകത. കര, ആകാശം, കടല്‍ എന്നിവിടങ്ങളിലേയ്ക്ക് തൊടുക്കാവുന്ന മിസൈലുകള്‍ വഹിയ്ക്കാന്‍ തേജസിനു കഴിയും. 6560 കിലോഗ്രാമാണ് ഒരാള്‍ക്ക് പറത്താന്‍ കഴിയുന്ന തേജസിന്റെ ഭാരം. 9500 കിലോഗ്രാം വരെ അധികഭാരം കയറ്റുവാനും ഇതിനു സാധിയ്ക്കും. 13200 കിലോമീറ്ററാണ് പരമാവധി ടേക്കോഫ് ഭാരം. തേജസിന്റെ വേഗം മാക് 1.6 (മണിക്കൂറില്‍ 2205 കി.മീ) ആണ്. 3000 കിലോമീറ്റര്‍ പരിധിവരെ ഇതിനു പറക്കാന്‍ കഴിയും.
Post Your Comments