കല്‍പ്പറ്റ: വനാവകാശ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ ഒറ്റപ്പൈസ പോലും ഇതുവരെ വിനിയോഗിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമൂഹത്തിന്റെ ക്ഷേമത്തിനായി കേരളം ഭരിച്ച ഇരുമുന്നണികള്‍ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമോചനയാത്രയുടെ നാലാം ദിവസം കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തങ്ങയില്‍ പ്രക്ഷോഭം നടത്തിയ ആദിവാസികള്‍ക്ക് ഭൂമിയുടെ പട്ടയം നല്‍കുമെന്ന് പറഞ്ഞുവെങ്കിലും വാഗ്ദാനം ലംഘിക്കപ്പെട്ടു. പട്ടക്കാലാവധി കഴിഞ്ഞ അറുപതിനായിരം ഏക്കര്‍ ഭൂമി ഉണ്ടെങ്കിലും അത് പിടിച്ചെടുത്ത് ആദിവാദികള്‍ക്ക് നല്‍കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ മൂലം ആവാസവ്യവസ്ഥയില്‍ പരിസ്ഥിതി തകര്‍ന്ന് തരിപ്പണമായി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments