India

അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും അംഗവും അറസ്റ്റില്‍

ന്യൂഡല്‍ഹി : അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് മെമ്പറും അഡ്മിനും അറസ്റ്റില്‍ . അശ്ലീല വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പില്‍ ഇട്ടതിനെ തുടര്‍ന്ന് ഒരു വനിതാ അഭിഭാഷക നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത് . ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും പിന്നീട് ജാമ്യം അനുവദിക്കുകയാണ് ഉണ്ടായത് .

ഗ്രൂപ്പ്‌ അഡ്‌മിന്‍ മനോജ്‌, മെമ്പര്‍ കുല്‍ദീപ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഗ്രൂപ്പ്‌ അഡ്‌മിനായിരുന്ന മനോജ്‌ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഗ്രൂപ്പില്‍ അപ്‌ലോഡ്‌ ചെയ്‌തിരുന്നില്ല. എന്നാല്‍ ഗ്രൂപ്പ്‌ മെമ്പറായ കുല്‍ദീപ്‌ നിരന്തരം സമാന വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പില്‍ അപ്‌ലോഡ്‌ ചെയ്‌തുപോന്നു. പല തവണ മറ്റ്‌ മെമ്പര്‍മാര്‍ കുല്‍ദീപിന്റെ നടപടി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഗ്രൂപ്പില്‍നിന്ന്‌ പുറത്താക്കല്‍ നടപടി സ്വീകരിക്കാന്‍ അഡ്‌മിന്‍ തയ്യാറാകാതിരുന്നതാണ്‌ മനോജ്‌ ചെയ്‌ത കുറ്റം.

ചാറ്റ് വിവരങ്ങളും , പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടുന്ന തെളിവുകളുമായ് ഡല്‍ഹി സാകേത് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത് .

shortlink

Post Your Comments


Back to top button