Kerala

പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ കൊല്ലും, കാശ്മീര്‍ പിടിച്ചെടുക്കും- ഐ.എസ്.ഐ.എസ്

റാഖാ: പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ വധിക്കുമെന്നും ജമ്മു കശ്മീര്‍ പിടിച്ചെടുക്കുമെന്നും ആഗോള ഭീകരസംഘാടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖപത്രം. മുന്‍ പാകിസ്ഥാൻ തെഹരീഖ്-ഈ-താലിബാൻ കമാന്‍ഡറും ഇപ്പോള്‍ ഐ.എസിന്റെ ഖൊറാഷൻ പ്രവശ്യയിലെ അധികാരിയുമായ അമീർ ഹാഫിസ് സെയ്ദ് ഖാൻ ഐ.എസ് മുഖപത്രമായ ദാബിഖിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ടർക്കമെനിസ്ഥാൻ മുതൽ ഇന്ത്യയും ചൈനയും വരെയുള്ള ഭൂപ്രദേശമാണ് ഖൊറാഷൻ പ്രവശ്യ. ഒരിക്കൽ കാശ്മീരും പരിസരപ്രദേശങ്ങളും മുസ്ലീങ്ങളുടെ അധീനതയിലായിരുന്നുവെന്നും പിന്നീട് പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കളും നിരീശ്വവാദികളായ ചൈനാക്കാരും ഈ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നും സെയ്ദ് ഖാൻ അഭിമുഖത്തില്‍ ആരോപിക്കുന്നു. ഈ പ്രദേശം തിരിച്ചുപിടിക്കാനുള്ളതിന്റെ പടിവാതിലാണ് അഫ്ഗാൻ-പാകിസ്ഥാൻ മേഖലയിലെ ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശം. കാശ്മീരില്‍ ഐ.എസ് നിയന്ത്രണം കൊണ്ടുവരാന്‍ പ്രത്യേക തയ്യാറെടുപ്പുകൾ ഉണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി സെയ്ദ് ഖാൻ പറഞ്ഞു.

അഫ്ഗാൻ-പാകിസ്ഥാൻ മേഖലയിൽ അഞ്ച് പ്രദേശങ്ങളിൽ ശരിയാ നിയമമനുസരിച്ച് ഇറാഖിലെയും സിറിയയിലെയും പോലെ ഭരണം നടത്തുന്നതായും ഇയാള്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button