Kerala

കേരളത്തില്‍ കൃത്രിമ റബ്ബര്‍ വില്‍ക്കുന്ന ഏക കമ്പനി കെ.എം മാണിയും ജോസ്.കെ.മാണിയും മാണിയുടെ മരുമക്കളും ചേര്‍ന്ന് നടത്തുന്നു; ജോസ്.കെ.മാണിയുടെ നിരാഹാരം നാടകം: പി സി ജോര്‍ജ്

കോട്ടയം: കേരളത്തില്‍ കൃത്രിമ റബ്ബര്‍ വില്‍ക്കുന്ന ഏക കമ്പനി കെ.എം.മാണിയും മകന്‍ ജോസ്.കെ. മാണിയും മാണിയുടെ മരുമക്കളും ചേര്‍ന്ന് നടത്തുന്നു എന്ന ആരോപണവുമായി പി സി ജോര്‍ജ്. കൊച്ചി ആസ്ഥാനമായ റോയല്‍ മാര്‍ക്കറ്റിംഗ് &ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനിയാണ് മാണിയുടെതാണെന്ന് പി സി ജോര്‍ജ് കോട്ടയത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഈ സ്ഥാപനത്തില്‍ നിന്നും എം.പി ആയതിനു ശേഷം ജോസ് .കെ.മാണി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറി ഇപ്പോള്‍ ജോസ് കെ മാണിയുടെ ഭാര്യ ഇവിടെ ഷെയര്‍ ഹോള്‍ഡര്‍ ആണെന്നും ഇപ്പോള്‍ ജോസ് കെ മാണി നടത്തുന്ന നിരാഹാരം പാവപ്പെട്ട റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കാന്‍ നടത്തുന്ന നാടകമാണെന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തി. റബ്ബര്‍ വിലയിടിവിനു കാരണം കൃത്രിമ റബ്ബറിന്റെ ഇറക്കുമതിയും വില്‍പനയുമാണ്. ഈ കച്ചവടം റബ്ബര്‍ കര്‍ഷകരോട് കൊലച്ചതി ചെയ്തിട്ടാണ്. കൃത്രിമ റബ്ബര്‍ കച്ചവടം നടത്തി കോടികള്‍ ലാഭമുണ്ടാക്കുന്ന കെ എം മാണി മകനെ നിരാഹാരം കിടത്തി കര്‍ഷകരെ കബളിപ്പിക്കാന്‍ നോക്കുകയാണ്.

ഈ ആരോപണം ശരിയല്ലെങ്കില്‍ നിയമ നടപടികള്‍ക്ക് കെ.എം മാണിയുടെ കുടുംബത്തെ പരസ്യമായി വെല്ലുവിളിക്കുന്നു എന്നും പി. സി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button