ന്യൂഡല്‍ഹി: ദാദ്രി പ്രശ്നത്തിലും , എം എം കല്‍ബുര്‍ഗി , നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ നിരീശ്വരവാദികളുടെ മരണത്തിലും പ്രതിഷേധിച്ച്എഴുത്തുകാരിയായ നയന്‍താര സെഹ്ഗാള്‍ തന്‍റെ സാഹിത്യ അക്കാദമി അവാര്‍ഡ് മാസങ്ങള്‍ക്ക് മുന്‍പ് തിരികെ നല്‍കിയിരുന്നു. ഇപ്പോള്‍ അവര്‍ അത് തിരികെ സ്വീകരിക്കാന്‍ തയ്യാറാവുകയാണ് . മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ അനതരവള്‍ ആണ് നയന്‍താര സെഹ്ഗാള്‍ . ” അക്കാദമി എനിക്കൊരു കത്തയച്ചിരുന്നു. അതില്‍ പറയുന്നത് ഒരിക്കല്‍ നല്‍കിയ അവാര്‍ഡ് തിരികെ വാങ്ങുന്നത് അവരുടെ ചട്ടങ്ങള്‍ക്ക് എതിരാണെന്നാണ് , അതുകൊണ്ട് തന്നെ അവര്‍ അത് തിരികെ എനിക്ക് തന്നെ അയക്കുകയാണ് . ഞാന്‍ ആ പുരസ്കാര തുക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും ” – ഹിന്ദുസ്ഥാന്‍ ടൈംസിനോട് നയന്‍താര പറഞ്ഞു .
ദാദ്രി സംഭവത്തിനോട് ചേര്‍ന്ന് രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധം എന്ന തരത്തിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ നയന്‍താര സെഹ്ഗാള്‍ തന്‍റെ അവാര്‍ഡ് തിരികെ നല്‍കിയത് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൌനത്തെ ശക്തമായ ഭാഷയില്‍ നയന്‍താര വിമര്‍ശിച്ചിരുന്നു .
Post Your Comments