തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഡാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . ഈ വിഷയത്തില്‍ ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെകെ രമയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് കുമ്മനം പറഞ്ഞു .
ഇതിനിടെ കെ.കെ രമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി . ടിപി വധക്കേസ് സി.ബി.ഐക്ക് കൈമാറണം എന്ന ആവശ്യവുമായ് രമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി . കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വെച്ചാണ് നിവേദനം കൈമാറിയത്. കേസ് സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി പങ്കുവെച്ചതെന്ന് കെ.കെ രമ പറഞ്ഞു .
Post Your Comments