കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ടി പി കേസ് സി ബി ഐ ക്ക് വിടാന്‍ ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇതിനായി കേന്ദ്രവുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമ വ്യക്തമാക്കി.
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയതിനെ തുടര്‍ന്നാണ് രമ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടത്. അതേസമയം ടിപി വധക്കേസ് സിബിഐക്ക് വിടണമെന്നും, ഇതിനായി കെ കെ രമയ്ക്ക് വേണ്ട സഹായം നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതി ചേര്‍ക്കാന്‍ ബി.ജെ.പി ഇടപെട്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കുമ്മനം വ്യക്തമാക്കി.
Post Your Comments