ജനീവ: ഇന്ത്യയിലെ 2015-ലെ വിദേശ നിക്ഷേപം തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിച്ചെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വാണിജ്യ വിവര വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 5940 കോടി ഡോളറാണ് കഴിഞ്ഞവര്‍ഷം രാജ്യത്തെത്തിയത്. ഏറ്റവും കൂടുതല്‍ പ്രത്യക്ഷ വിദേശ നിക്ഷേപം ലഭിച്ച രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ.
1.7 ലക്ഷം കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ആഗോളതലത്തില്‍ നടന്നത്. ഇതില്‍ അമേരിക്ക 38,400 ഡോലറുമായി ഒന്നാം സ്ഥാനത്തും 16,300 കോടി ഡോളറുമായി ഹോങ്കോങ് രണ്ടാം സ്ഥാനത്തെത്തി. വികസിത രാജ്യങ്ങള്‍ മൊത്തത്തില്‍ 74,100 കോടി ഡോളര്‍ നേടി. മേഖലാ തലത്തില്‍ ഏഷ്യയാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചത്. ആഗോളതലത്തില്‍ ആകെ നടന്ന വിദേശ നിക്ഷേപത്തിന്റെ മൂന്നിലൊന്നും ഏഷ്യയിലാണ്.
ഇന്ത്യയില്‍ 2014-ല്‍ 3400 കോടി ഡോളര്‍ ആയിരുന്നതാണ് 5940 കോടി ഡോളറായി വര്‍ധിച്ചത്. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments