വൈദ്യ ശാസ്ത്രരംഗത്ത് പുതുമയാര്‍ന്ന ഉണര്‍വേകി കുരങ്ങുകളുടെ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം . മനുഷ്യന്‍റെ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടുത്ത വര്‍ഷം നടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ശസ്ത്രക്രിയയുടെ വിജയസാധ്യത ചൂണ്ടിക്കാട്ടി ഗവേഷകര്‍ രംഗത്തെത്തിയത് .
ചൈനയിലാണ് സംഭവം. മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി ചൈനയിലെ ഹര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് ശസ്‌ത്രക്രിയ നടന്നത്. പ്രശസ്‌ത ന്യൂറോസര്‍ജന്‍ സെര്‍ജിയോ കനവെരോയുടെ നേതൃത്വത്തിലായിരുന്നു കുരങ്ങുകള്‍ പരീക്ഷണത്തിന് വിധേയരായത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കുരങ്ങ് പൂര്‍ണ ആരോഗ്യവാനായിരുന്നു. എന്നാല്‍ നൈതികമായ കാരണം കണക്കിലെടുത്ത് ശസ്‌ത്ക്രിയയ്‌ക്ക് 20 മണിക്കൂറിന് ശേഷം കുരങ്ങിനെ വധിച്ചു. മനുഷ്യനില്‍ തലമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്താനുള്ള തന്റെ പദ്ധതി അടുത്തവര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് പരീക്ഷണ വിജയത്തിന് ശേഷം സെര്‍ജിയോ കനവെരോ പറഞ്ഞു. പൂര്‍ണമായും സ്‌തംഭനാവസ്‌ഥയിലായ രോഗിയെയാണ് തലമാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കുന്നത്. ഏത് അവയവവും വിജയകരമായി മാറ്റിവയ്‌ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും തലയുടെ കാര്യത്തില്‍ വൈദ്യശാസ്‌ത്ര രംഗത്ത് ആകുലതകള്‍ നിലനിന്നിരുന്നു. എന്നാല്‍ പുതിയ നേട്ടം ഗവേഷക രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്നാണ് പ്രതീക്ഷ. ശസ്‌ത്രക്രീയയുടെ വിശ്വാസ്യതയ്‌ക്കായി കുരങ്ങില്‍ തലമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
1970ലാണ് ആദ്യമായി കുരങ്ങില്‍ തലമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തിയത്. ഡോക്‌ടര്‍ റോബര്‍ട്ട് ജെ വൈറ്റ് ആയിരുന്നു അന്ന് ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. എന്നാല്‍ അന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയമായ കുരങ്ങ് 9 ദിവസത്തിന് ശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരുന്നു.
Post Your Comments