India

ഇന്ത്യന്‍ സൈനികര്‍ക്കായി 1.86 ലക്ഷം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് 1.86 ലക്ഷം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് അറിയിച്ചതാണ് ഇക്കാര്യം.

ജാക്കറ്റുകള്‍ നല്‍കുന്നതിനുള്ള സാങ്കേതിക പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. നടപടികളുടെ രണ്ടാംഘട്ടമായി ഫീല്‍ഡ് ട്രയല്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എത്രയും വേഗം ജാക്കറ്റുകള്‍ സൈനികര്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫീല്‍ഡ് ടെസ്റ്റില്‍ സൈനികര്‍ക്ക് ജാക്കറ്റ് ഉപയോഗിക്കുന്നതിലെ അനായാസത, ഭാരം മുതലായവയായിരിക്കും വിലയിരുത്തുക.

സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം 2009ല്‍ തുടങ്ങിയിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button